കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കും?: കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കും?: കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിന് ആവശ്യമായ കോവിഡ് വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. വാക്‌സിന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിലവിലെ രീതിയില്‍ വാക്‌സിന്‍ നല്‍കുകയാണെങ്കില്‍ കുത്തിവെയ്പ് പൂര്‍ത്തിയാവാന്‍ രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കും. വാക്‌സിന്‍ നല്‍കുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുമ്പോഴും കൂടി വരികയാണെന്നും മരണസംഖ്യ ഉയരുകയാണെന്നും കണക്കുകള്‍ നിരത്തി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ അവസ്ഥ മനസിലാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ വാക്‌സിന്‍ വേഗത്തില്‍ കിട്ടുകയാണ് വേണ്ടതെന്ന് സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു.

അതേസമയം വാക്‌സിന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. സുപ്രീംകോടതിയുടെ ദൗത്യസംഘവും വാക്‌സിന്‍ വിതരണം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.