കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്

ആലപ്പുഴ: ശക്തമായ മഴയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലായി. വെള്ളക്കെട്ട് രൂക്ഷമായ തലവടി, എടത്വ, കൈനകരി തുടങ്ങിയ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്.

കോവിഡ് മഹാമാരി കാലമായതിനാല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിക്കാനും ബുദ്ധിമുട്ടാണ്. പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കന്‍ വെള്ളം, ഒഴുകി പോയാലേ ദുരിതത്തിന് പരിഹാരമാകൂ. തോട്ടപ്പള്ളിയില്‍ പൊഴി മുറിച്ചെങ്കിലും കടല്‍ പ്രക്ഷുബ്ദമായതിനാല്‍ അധികജലം ഒഴുകിപോകുന്നില്ല. എന്നാല്‍ വെള്ളപ്പൊക്ക ഭീതി മുന്നില്‍കണ്ട് പൊഴി മുറിക്കുന്ന ജോലികള്‍ സമയബന്ധിതമായി ജലസേചനവകുപ്പ് തുടങ്ങിയില്ലെന്ന ആക്ഷേപം ശക്തമാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ 88 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.