കുടുംബസ്വത്ത് തര്‍ക്കം പരാതിയായെത്തി; ഗണേഷ് കുമാറിനെ രണ്ടാമൂഴക്കാരനാക്കി

കുടുംബസ്വത്ത് തര്‍ക്കം പരാതിയായെത്തി; ഗണേഷ് കുമാറിനെ രണ്ടാമൂഴക്കാരനാക്കി

തിരുവനന്തപുരം: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സൂചന. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി നല്‍കിയതെന്നാണ് അറിയുന്നത്.

രണ്ട് പെണ്‍ മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യ സ്ഥിതി വഷളായപ്പോള്‍ പരിചരിച്ചിരുന്നത് കെ.ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വില്‍ പത്രം തയ്യാറാക്കിയെന്നും അതില്‍ കൂടുതല്‍ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.

ഈ പരാതിയെ തുടര്‍ന്നാണ്, തര്‍ക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസ്ഥാനം ഇപ്പോള്‍ ലഭിക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണന്നും മറ്റുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണന്നും ഗണേഷ് കുമാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.