റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

 റീഫണ്ട് നല്‍കിയത് 610 കോടി; പത്താം തിയതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലെത്തുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങിയ സംഭവത്തില്‍ ഇന്‍ഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചയോളം നീണ്ട പ്രതിസന്ധികള്‍ പരിഹരിച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ പത്തോടെ സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

വെള്ളിയാഴ്ച 706 വിമാന സര്‍വീസുകള്‍ നടത്തിയ ഇന്‍ഡിഗോ ശനിയാഴ്ച അത് 1565 ആക്കി. ഞായറാഴ്ച 1600 ലധികം സര്‍വീസുകള്‍ നടത്തി. പ്രതിദിനം ഏതാണ്ട് 2300 വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോയ്ക്കുള്ളത്.

ഇന്‍ഡിഗോയുടെ 'ഓണ്‍ടൈം പെര്‍ഫോമന്‍സ്' ഇന്ന് 75 ശതമാനമാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 30 ശതമാനമായിരുന്നു. ഡിസംബര്‍ 15 വരെയുള്ള എല്ലാ ബുക്കിങുകളും റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ഇളവ് നല്‍കുമെന്നും കമ്പനി അറിയിച്ചു.

റീഫണ്ട് നടപടികളും ബാഗേജ് തിരികെ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനായി 24 മണിക്കൂറും ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അതിനിടെ പൈലറ്റുമാരുടെ വിശ്രമ സമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ്  അയച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.