മന്ത്രിമാരുടെ വകുപ്പുകള്‍ അനുവദിച്ച് ഉത്തരവായി; മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

മന്ത്രിമാരുടെ വകുപ്പുകള്‍ അനുവദിച്ച് ഉത്തരവായി; മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ന്യൂനപക്ഷ ക്ഷേമം ഉൾപ്പെടെ നിരവധി വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. കൂടാതെ പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി എന്നിങ്ങനെയുള്ള വകുപ്പുകളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, മെട്രോ, റെയിൽവേ, വിമാനത്താവളങ്ങൾ, ഫയർ ഫോഴ്സ്, ജയിൽ, സൈനിക ക്ഷേമ, അന്തർ നദീജല, ഇൻലാന്റ്നാവിഗേഷൻ, ശാസ്ത്ര -സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, നോർക്ക, ഇലക്ഷൻ....

കെ. എന്‍. ബാലഗോപാല്‍- ധനകാര്യം, ലോട്ടറി, ട്രഷറി, ഓഡിറ്റ്, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇൻഷുറൻസ്, സ്റ്റാപ്, സ്റ്റാംപ് ഡ്യൂട്ടി, കെഎഫ്സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാർഷികാദായ നികുതി,

വീണ ജോർജ്- ആരോഗ്യം,വനിതാ ശിശുക്ഷേമം, കുടുംബ ക്ഷേമം, ആയുഷ്, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ഡ്രഗ്സ് കൺട്രോൾ.

പി. രാജീവ്- വ്യവസായം, നിയമം, കശുവണ്ടി, കയർ, ഖാദി, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലും ആന്റ് ടെക്സ്റ്റൈൽ, പ്ലാന്റേഷൻ ഡയറക്ടറേറ്റ്,

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

പ്രഫ. ആര്‍.ബിന്ദു- ഉന്നത സാങ്കേതിക വിദ്യാഭ്യാസം, സാമൂഹ്യനീതി, സർവകലാശാലകൾ( കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ ഒഴികെ), പ്രവേശന പരീക്ഷകൾ, എൻസിസി, സാമൂഹിക നീതി.

വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ലേബർ കോടതികൾ, സാക്ഷരത, ഇൻഷുറൻസ് മെഡിക്കൽ സർവീസ്.

എം.വി. ഗോവിന്ദന്‍- തദ്ദേശ സ്വയം ഭരണം, എക്സൈസ്, ഗ്രാമവികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം.

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷന്‍

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി,അനർട്ട്

ആന്റണി രാജു- ഗതാഗതം,മോട്ടോർ വെഹിക്കിൾ, ജല ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്, വന്യജീവി സംരക്ഷണം

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്, ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്മെന്റ്.

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ.

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യം, തുറമുഖ എൻജിനീയറിങ്, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപ്പറേഷൻ

വി. അബ്ദുറഹ്മാന്‍- കായികം, ഹജ്ജ് തീർത്ഥാടനം, റയിൽവേ, പോസ്റ്റ് ആന്റ് ടെലിഗ്രാഫ്, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങൾ, മൃഗശാല, കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് സർവകലാശാല.

കെ.രാജന്‍- റവന്യു, സർവ്വേ, ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഭവന നിർമ്മാണം.

പി.പ്രസാദ്- കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർ ഹൗസിംഗ് കോർപ്പറേഷൻ.

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്, ഉപഭോകൃതകാര്യം, ലീഗൽ മെട്രോളജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.