കൊച്ചി: ഇസ്രയേലില്‍ ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യ സന്തോഷിന് ഓണറ റി പൗരത്വം നല്‍കാന്‍ ഇസ്രയേല്‍. സൗമ്യ ഓണറ റി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേല്‍ എംബസി ഡപ്യൂട്ടി ചീഫ് റോണി യെഡിഡിയ വ്യക്തമാക്കി. ഇസ്രയേലിലെ ജനങ്ങള്‍ അവളെ അവരില്‍ ഒരാളായാണ് കാണുന്നത്. ഇസ്രയേല്‍ ദേശീയ ഇന്‍ഷുറന്‍സ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗമ്യയുടെ മകനെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും ഇസ്രയേല്‍ എംബസി ഡപ്യൂട്ടി ചീഫ് പറഞ്ഞു.സൗമ്യയുടെ കുടുംബവുമായി ഇസ്രായേല്‍ പ്രസിഡന്റ് റൂവന്‍ റിവലിന്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഇസ്രായേല്‍ എന്നും സൗമ്യയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഇസ്രായേല്‍ ജനത മാലാഖയായാണ് സൗമ്യയെ കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക പറഞ്ഞിരുന്നു. സൗമ്യയുടെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണയാണ് ഇസ്രായേല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.