തിരുവനന്തപുരം: ഹോമിയോപ്പതിയില്‍ കോവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഹോമിയോ പ്രതിരോധ മരുന്നു കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന പരാമര്‍ശം വിശദീകരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധത്തിനു ഹോമിയോ മരുന്നു നല്‍കിയതുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന സമയത്തു ഹോമിയോ അടക്കം എല്ലാ മേഖലകളും യോജിച്ചാണു കോവിഡിനെ പ്രതിരോധിക്കുന്നതെന്നാണു താന്‍ പറഞ്ഞത്. സംസ്ഥാനത്തു കോവിഡ് ചികിത്സയ്ക്ക് അലോപ്പതി മെഡിസിന് തന്നെയാണ് ഉപയോഗിച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിച്ചു.
ഹോമിയോ പ്രതിരോധ മരുന്നു കഴിച്ചവര്‍ക്കു രോഗം വന്നില്ലെന്നും വന്നവര്‍ക്കു വളരെ പെട്ടന്നു മാറിയെന്നും ഹോമിയോ മെഡിസിന്റെ ആളുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു തെളിയുന്ന സാഹചര്യത്തില്‍ മാത്രമേ ഇതുപോലെ ഗുരുതരമായ പകര്‍ച്ചവ്യാധിയില്‍ ഉപയോഗിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.
താന്‍ ഈ വകുപ്പിന്റെ മന്ത്രിയായതിനാല്‍ ഇതെല്ലാം പരിശോധിക്കാന്‍ താന്‍ ബാധ്യസ്ഥയാണ്. അലോപ്പതിയുടെ മന്ത്രി മാത്രമല്ല, ആയുര്‍വേദത്തിന്റെയും ഹോമിയോപ്പതിയുടെയും മന്ത്രികൂടിയാണു താനെന്നും മന്ത്രി വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.