ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യവകുപ്പായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യത്ത് വലിയ വിവാദത്തിന് തിരി കൊളുത്തുന്നു. ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ ശേഷം ജീവനോടെ ജനിച്ച 108 കുഞ്ഞുങ്ങൾ യാതൊരുവിധ മെഡിക്കൽ പരിചരണവും ലഭിക്കാതെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രോ-ലൈഫ് സംഘടനകൾ രംഗത്തെത്തി.
2019 ൽ അയർലണ്ടിൽ ഗർഭച്ഛിദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം നടന്ന സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഗർഭച്ഛിദ്ര ശ്രമങ്ങൾ പരാജയപ്പെടുകയും കുഞ്ഞുങ്ങൾ ജീവനോടെ പുറത്തെടുക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചത്.
ജീവനോടെ ജനിച്ച ഈ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സയോ പരിചരണമോ നൽകാതെ അവരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് പ്രോ-ലൈഫ് ക്യാമ്പയിൻ വക്താക്കൾ ആരോപിക്കുന്നു. ഇത് പച്ചയായ മനുഷ്യാവകാശ ലംഘനമാണെന്നും ആശുപത്രികളിലെ നിലവിലെ പ്രോട്ടോക്കോളുകൾ പുനഃപരിശോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
ഇത്രയധികം കുഞ്ഞുങ്ങൾ ദാരുണമായി മരിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിന് ശേഷം രാജ്യത്ത് നിലനിൽക്കുന്ന ധാർമ്മികമായ തകർച്ചയാണ് ഇത്തരം കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
ജീവന്റെ സംരക്ഷണം ഗർഭപാത്രം മുതൽ മരണം വരെ ഉറപ്പാക്കണമെന്ന കത്തോലിക്കാ സഭയുടെ കർശനമായ നിലപാട് അയർലണ്ടിലെ മെത്രാൻ സമിതി ആവർത്തിച്ചു. സംഭവത്തിൽ സഭ കടുത്ത ആശങ്ക രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.