ഡബ്ലിൻ: വിശുദ്ധവാരത്തിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനായി അയർലണ്ട് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഡബ്ലിൻ റീജിയണിലെ ഈ വർഷത്തെ ധ്യാനം മാർച്ച് 20, 21, 22 തീയതികളിൽ (വെള്ളി, ശനി, ഞായർ) ഗ്ലാസ്‌നോവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടക്കും.
കോട്ടയം പാമ്പാടി ഗുഡ്ന്യൂസ് റിട്രീറ്റ് സെന്ററിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. ജിൻസ് ചീങ്കല്ലേൽ HGN ആണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ആത്മീയ നവീകരണത്തിനും അനുതാപപരമായ അനുരഞ്ജനത്തിനും അവസരമൊരുക്കുന്ന ധ്യാനദിവസങ്ങളിൽ വിശുദ്ധ കുർബാന, വചനപ്രഘോഷണം, ആരാധന എന്നിവയ്ക്ക് പുറമെ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മാർച്ച് 20 വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരേയും, ശനിയാഴ്ച ഉച്ചക്ക് 12:30 മുതൽ വൈകിട്ട് ഒമ്പത് വരേയും ഞായറാഴ്ച ഉച്ചയ്കക്ക് 12. 30 മുതൽ വൈകിട്ട് 4. 30 വരെയുമാണു ധ്യാനം നടത്തപ്പെടുക.
നോമ്പുകാലത്തെ ആത്മീയ തീർത്ഥാടനത്തിലൂടെ കുടുംബ വിശുദ്ധീകരണം കൈവരിക്കാൻ എല്ലാ വിശ്വാസികളും ധ്യാനത്തിൽ പങ്കെടുക്കണമെന്ന് അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു. ഗ്ലാസ്‌നോവിനിലെ സെന്റ് തോമസ് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.