തിരുവനന്തപുരം: ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ച് വേവലാതിയില്ലാതെ 13-ാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ഏറ്റെടുത്ത് കൃഷിവകുപ്പ് മന്ത്രിയും ചേര്‍ത്തലയില്‍നിന്നുള്ള സി.പി.ഐ. അംഗവുമായ പി. പ്രസാദ്. നിര്‍ഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13-ാം നമ്പര്‍ കാര്‍ പുതിയ മന്ത്രിസഭയില്‍ ആര് ഏറ്റെടുക്കുമെന്ന ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. മുന്‍പ് പലരും ഒഴിവാക്കിയിരുന്ന ഈ നമ്പറിന്റെ ചീത്തപ്പേര് മാറ്റിയത് കഴിഞ്ഞ മന്ത്രിസഭയിലെ ധനമന്ത്രി തോമസ് ഐസക്ക് ആണ്. അഞ്ചു വര്‍ഷവും 13-ാം നമ്പര്‍ കാറാണ് അദ്ദേഹം ഉപയോഗിച്ചത്.
മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഏറ്റെടുത്തത് ഗതാഗത മന്ത്രി ആന്റണി രാജുവാണ്. ഇവിടെ താമസിക്കുന്നവര്‍ ഏറെനാള്‍ അധികാരത്തില്‍ തുടരില്ലെന്ന വിശ്വാസം വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അന്ധവിശ്വാസമാണെന്നു തെളിയിച്ച് തോമസ് ഐസക്ക് അഞ്ചു വര്‍ഷം താമസിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദും ഈ മന്ത്രി മന്ദിരത്തില്‍ താമസിച്ച് കാലാവധി പൂര്‍ത്തിയാക്കി.
ദീര്‍ഘകാലം കെ.എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന പ്രശാന്ത് കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി അഗസ്റ്റിന്‍ ചോദിച്ചുവാങ്ങി. കെ.കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനും അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ക്ലിഫ് ഹൗസിന് സമീപമുള്ള പമ്പയാണ് ഔദ്യോഗിക വസതിയായി അനുവദിച്ചിരിക്കുന്നത്.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളും കാര്‍ നമ്പരും
മുഖ്യമന്ത്രി പിണറായി വിജയന്‍-ക്ലിഫ് ഹൗസ്, നന്ദന്‍കോട് (1)
കെ.രാജന്‍-ഗ്രേസ്, കന്റോണ്‍മെന്റ് ഹൗസിന് സമീപം പാളയം (2)
റോഷി അഗസ്റ്റിന്‍-പ്രശാന്ത്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (3)
കെ. കൃഷ്ണന്‍കുട്ടി-പെരിയാര്‍, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (4)
എ.കെ. ശശീന്ദ്രന്‍-കാവേരി, കന്റോണ്‍മെന്റ് ഹൗസിന് സമീപം, പാളയം (5)
അഹമ്മദ് ദേവര്‍കോവില്‍-തൈക്കാട് ഹൗസ്, വഴുതക്കാട് (6)
അഡ്വ. ആന്റണി രാജു-മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം (7)
അഡ്വ. ജി.ആര്‍.അനില്‍-അജന്ത, വെള്ളയമ്പലം (19)
കെ.എന്‍. ബാലഗോപാല്‍-പൗര്‍ണമി, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (10)
പ്രൊഫ. ആര്‍. ബിന്ദു-സാനഡു, വഴുതക്കാട് (18)
ജെ. ചിഞ്ചുറാണി-അശോക, ക്ലിഫ് ഹൗസ് കോംപൗണ്ട് (14)
എം.വി. ഗോവിന്ദന്‍-നെസ്റ്റ്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (9)
പി.എ. മുഹമ്മദ് റിയാസ് പമ്പ, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (17)
പി. പ്രസാദ്-ലിന്‍ഡ്ഹസ്റ്റ്, ദേവസ്വംബോര്‍ഡ് ജങ്ഷന്‍ നന്ദന്‍കോട് (13)
വി. അബ്ദുറഹിമാന്‍-വസതി ഉത്തരവിലില്ല (21)
കെ. രാധാകൃഷ്ണന്‍-എസെന്‍ഡീന്‍, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്ദന്‍കോട് (15)
പി. രാജീവ് ഉഷസ്, നന്ദന്‍കോട് (11)
സജി ചെറിയാന്‍ കവടിയാര്‍ ഹൗസ്, വെള്ളയമ്പലം (8)
ശിവന്‍കുട്ടി-റോസ്ഹൗസ്, വഴുതക്കാട് (6)
വി.എന്‍. വാസവന്‍-ഗംഗ, കന്റോണ്‍മെന്റ് ഹൗസ് കോംപൗണ്ട്, പാളയം (12)
വീണാ ജോര്‍ജ് നിള, കന്റോണ്‍മെന്റ് ഹൗസ് കോംപൗണ്ട് (20)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.