കൊടകര കുഴല്‍പ്പണക്കേസ്: ആര്‍എസ്എസ്, ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസ്: ആര്‍എസ്എസ്, ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

കൊച്ചി; കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ മൂന്ന് ആര്‍എസ്‌എസ് - ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ആര്‍ എസ് എസ് നേതാവ് കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. മൂന്നര കോടി കവര്‍ന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിന് വിവരം ചോര്‍ന്നതാണ് അന്വേഷിക്കുന്നത്.

കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കിന്‍റെയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍റെയും വെളിപ്പെടുത്തല്‍.അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.

വാഹനാപകടമുണ്ടാക്കി കാറില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജ്, ഡ്രൈവര്‍ ഷംജീറിന്‍റെ പേരില്‍ കൊടകര പൊലീസിന് പരാതി നല്‍കിയത്. ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മ്മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നുമായിരുന്നു അറിയിച്ചത്.

എന്നാല്‍ അന്വേഷണത്തില്‍ ഇത് കളവാണെന്ന് കണ്ടെത്തി. ശ്രോതസ് വെളിപ്പെടുത്താനാകാത്ത മൂന്നര കോടി രൂപയാണ് കൊണ്ടുവന്നിരുന്നു. പണം എവിടേക്ക് ആര്‍ക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന വിവരവും ഇവരില്‍ നിന്നും ശേഖരിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.