അബുദബിയുടെ അൽ ഹുദയ്രിയത് ഐലന്‍റ് പദ്ധതി സന്ദർശിച്ച് കിരീടാവകാശി

അബുദബിയുടെ  അൽ ഹുദയ്രിയത് ഐലന്‍റ് പദ്ധതി സന്ദർശിച്ച് കിരീടാവകാശി

അബുദബി: പുതിയ വിനോദ സഞ്ചാരകേന്ദ്രമായ അൽ ഹുദയ്രിയത് ഐലന്‍റ് പദ്ധതി സന്ദർശിച്ച് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. അബുദബിയുടെ വിനോദ സഞ്ചാരമേഖലയില്‍ അൽ ഹുദയ്രിയത് പദ്ധതി നിർണായകമാകും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചുകൊണ്ട് സമഗ്രമായ പദ്ധതികള്‍ നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യമെന്ന് പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അല്‍ നഹ്യാനും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് താഹ്നൂണ്‍ ബിന്‍ സയ്യീദ് അല്‍ നഹ്യാനും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. അടുത്തമാസത്തോടെ പദ്ധതി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അൽ ഹുദയ്രിയത്  പദ്ധതിയിലെ ഭക്ഷണവിതരണം നടത്തുന്നവർക്കും മരാസനാ പദ്ധതിയിലെ കടയുടമകള്‍ക്കും അടുത്ത ആറ് മാസത്തേക്ക് വാടക അടയ്ക്കേണ്ടതില്ലെന്നും അബുദബി ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.