സിഡ്‌നി: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്. ഇന്ത്യൻ വംശജനായ ഗുർമേഷ് സിങ് ന്യൂ സൗത്ത് വെയിൽസ് നാഷണൽസ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജൻ എത്തുന്നത് ഇതാദ്യമായാണ്.
കോഫ്‌സ് ഹാർബർ എം.പി. കൂടിയായ ഗുർമേഷ് സിങിനെ എതിരില്ലാതെയാണ് പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. പാർട്ടി നേതാവായിരുന്ന ഡുഗാൾഡ് സോണ്ടേഴ്‌സ് അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടർന്നാണ് നേതൃസ്ഥാനത്ത് മാറ്റമുണ്ടായത്.
1890 കളിൽ പഞ്ചാബിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ് ഗുർമേഷ് സിങ്. അടിത്തട്ടിൽ നിന്ന് വളർന്നു വന്ന സിങ്ങിന്റെ ഈ നേട്ടം ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ സമൂഹം നേടുന്ന വർധിച്ചു വരുന്ന സ്വാധീനത്തിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.
ന്യൂ സൗത്ത് വെയിൽസിലെ നാഷണൽസ് പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ ശക്തിപ്പെടുത്തുന്നതിൽ പുതിയ നേതാവിന് സുപ്രധാന പങ്കുണ്ടാകും. ഗുർമേഷ് സിങിന്റെ തിരഞ്ഞെടുപ്പ്, ഓസ്‌ട്രേലിയയുടെ ബഹുസ്വര സംസ്കാരത്തിന് ലഭിച്ച വലിയ അംഗീകാരമായും വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.