ഇടുക്കി: ചെറുതോണി വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ ഹെയ്‌സല്‍ ബെനാണ് (നാല്) മരിച്ചത്. സ്‌കൂള്‍ മുറ്റത്ത് ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ ശേഷം ഹെയ്സലും സുഹൃത്ത് ഇനായ ഫൈസലും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകവേ വീഴുകയും ഈ സമയമെത്തിയ മറ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്സലിന്റെ ശരീരത്തില്‍ കൂടി കയറി ഇറങ്ങി.
സുഹൃത്തിന്റെ കാല്‍ പാദത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവം കണ്ട അധ്യാപകരും മറ്റ് ബസ് ഡ്രൈവര്‍മാരും പരിക്കേറ്റ കുട്ടികളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹെയ്സലിനെ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.