തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് കരുതിയെങ്കിലും എത്തിയില്ല. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്.
തിങ്കളാഴ്‌ച മുതലാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമം നേരിട്ട് തുടങ്ങിയത്. ഇന്ന് മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 20 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.