ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍; സൗജന്യ റേഷനും കിറ്റും തുടരും

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍; സൗജന്യ റേഷനും കിറ്റും തുടരും

തിരുവനന്തപുരം: ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ.ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവില്‍ സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊര്‍ജിതമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

കൂടാതെ സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുക വിതരണം വേഗത്തിലാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് തന്നെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്ര മുന്നറിയിപ്പ് നല്‍കി.

നീണ്ടകര ഹാര്‍ബര്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടും. ഈ വര്‍ഷവും അത് തുടരാന്‍ നടപടി സ്വീകരിക്കണം. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കും. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും. ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും കോവിഡ് പശ്ചാത്തലത്തില്‍ മത്സ്യം കൈകാര്യം ചെയ്യാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ട്രോളിങ് നിരോധന കാലയളവിലും ബാധകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.