അഞ്ച് വര്‍ഷം കൊണ്ട് 20,000 കോടിയുടെ റോഡും പാലവും: പ്രതീക്ഷ ഉണര്‍ത്തി മന്ത്രി റിയാസ്

അഞ്ച് വര്‍ഷം കൊണ്ട് 20,000 കോടിയുടെ റോഡും പാലവും: പ്രതീക്ഷ ഉണര്‍ത്തി മന്ത്രി റിയാസ്

തിരുവനന്തപുരം: അഞ്ച് വര്‍ഷം കൊണ്ട് 20,000 കോടി രൂപയുടെ റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലയോര ഹൈവേയിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും കണക്ടിവിറ്റി ഉറപ്പാക്കുമെന്നും മന്ത്രി. മൂന്ന് വര്‍ഷത്തിനകം 65 പാലങ്ങള്‍ പൂര്‍ത്തീകരിക്കും.

സംസ്ഥാനത്ത് മഴക്കെടുതികളില്‍ പൊതുമരാമത്ത് വകുപ്പിന് 18 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി അറിയിച്ചു. പൊഴിയൂരില്‍ തീരദേശ റോഡ് പുനര്‍നിര്‍മിക്കാന്‍ 4 കോടി രൂപ വേണ്ടിവരും. ശംഖുമുഖത്ത് രണ്ട് കോടി, പീരുമേട്ടില്‍ മൂന്ന് കോടിയും നഷ്ടമുണ്ടായതായി അദ്ദേഹം അറിയിച്ചു. 2025 നകം 20 ലക്ഷം വിദേശസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് ടൂറിസം മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.