തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് ദേവാലയങ്ങളുടെ സക്രാരികളും കുരിശടികളും തകര്‍ത്ത് മോഷണം നടത്തുകയും വിശുദ്ധ വസ്തുക്കള്‍ വാരിയെറിയുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ ക്രൈസ്തവ സമൂഹത്തിന് പരക്കേ പ്രതിഷേധമുണ്ട്.
തിരുവനന്തപുരം ആമച്ചല്‍ അമലോത്ഭവ മാതാ ദേവാലയത്തിലേയും കാട്ടാക്കടയ്ക്ക് സമീപം കട്ടക്കോട് സെന്റ് ആന്റണിസ്
ആന്റണിസ് ഫൊറോനാ ദേവാലയത്തിലേയും സക്രാരികളും കുരിശടികളുമാണ് അക്രമികള്‍ തകര്‍ത്തത്. കട്ടക്കോട് ജംഗ്ഷനിലെ സെന്റ് ആന്റണീസ് കുരിശടിയിലും ചാത്തിയോട് വേളാങ്കണ്ണി മാതാ കുരിശടിയിലും മോഷണം നടന്നു. എന്നാല്‍ സെന്‍സേഷണല്‍ വാര്‍ത്തകളുടെ പിന്നാലെ പാഞ്ഞ് റേറ്റിംഗ് കൂട്ടാന്‍ തെരക്കിടുന്ന മുഖ്യധാരാ വാര്‍ത്താ ചാനലുകളോ, പ്രധാന പത്രങ്ങളോ ഈ സംഭവം വാര്‍ത്തയാക്കിയതു പോലുമില്ലെന്നുള്ളതാണ് വാസ്തവം.
മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മെയ് 26 ന് പുലര്‍ച്ചെ2.30ന് ശേഷമാണ് സംഭവം. രണ്ട് ദേവാലയങ്ങളിലെയും കാണിയ്ക്ക പെട്ടിയിലുണ്ടായിരുന്ന പണമടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്. സങ്കീര്‍ത്തിക്കുള്ളിലെ അലമാരികള്‍ കുത്തിത്തുറന്ന് തിരുവസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട അക്രമികള്‍ സക്രാരികള്‍ തകര്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര രൂപതയ്ക്കു കീഴിലുള്ളതാണ് അക്രമം നടന്ന ദേവാലയങ്ങള്‍.
ആമച്ചല്‍ അമലോത്ഭവ മാതാ ദേവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തിലെ നോട്ടു മാല മോഷ്ടിച്ചു. വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞ് അക്രമികള്‍ കുടിച്ചു. പ്രധാന പ്രവേശന കവാടത്തിനു സമീപമുള്ള കുരിശടിയുടെ പൂട്ടു പൊളിച്ച അക്രമികള്‍ പണവും അപഹരിച്ചു.
കട്ടക്കോട് സെന്റ് ആന്‍ണണീസ് ദേവാലയത്തിന്റെ ജനല്‍ കമ്പിയും വാതിലും തകര്‍ത്താണ് സംഘം അകത്തു കയറിയത്. അള്‍ത്താരയില്‍ കയറി അക്രമികള്‍ സക്രാരി തുറന്ന് പരിശോധിക്കുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്. പള്ളിക്കു മുന്‍ ഭാഗത്തുള്ള പിയാത്തയുടെ മുന്നിലെ കാണിയ്ക്കവഞ്ചി തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അക്രമികള്‍ തകര്‍ത്ത കുരിശടികള്‍ സ്ഥിതി ചെയ്യുന്ന കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തുകള്‍ കണ്ടൈന്‍മെന്റ് സോണുകളിലാണ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഈ പ്രദേശങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇവിടെ വന്‍ മോഷണം അരങ്ങേറിയത്. സംഭവത്തില്‍ ആശങ്കയുണ്ടെന്നും അക്രമികളെ ഉടന്‍ പിടികൂടണമെന്നും നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ് ആവശ്യപ്പെട്ടു.
കൊല്ലത്ത് ശാസ്താംകോട്ടയിലും കഴിഞ്ഞ ദിവസം പള്ളിയില്‍ മോഷണം നടന്നിരുന്നു. ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയത്തിലായിരുന്നു മോഷണം. ഇവിടെയും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.