കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ അന്തരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ അന്തരിച്ചു

തൃശൂര്‍: കോവിഡ് ബാധിച്ച് യുവവൈദികന്‍ മരിച്ചു. തൃശൂര്‍ അതിരൂപതാംഗവും റോമില്‍ ദൈവശാസ്ത്ര വിദ്യാര്‍ഥിയുമായ ഫാ. സിന്‍സണ്‍ എടക്കളത്തൂര്‍ (32) ആണ് മരിച്ചത്. കോവിഡ് ബാധിതനായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി 7.45നാണ് അന്ത്യം. സംസ്‌കാരം പിന്നീട്. 

റോമില്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ പി.എച്ച്.ഡി ചെയ്യുകയായിരുന്ന ഫാ. സിന്‍സണ്‍
കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിലെത്തിയത്.  മുല്ലശേരി എടക്കളത്തൂര്‍ ഫ്രാന്‍സീസ്-എല്‍സി ദമ്പതികളുടെ മകനാണ്. ഫ്രന്‍സി ജോയി, സിന്‍സി സുനില്‍ എന്നിവര്‍ സഹോദരിമാരാണ്.

2014 ഡിസംബര്‍ 29ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍നിന്നാണ് ഫാ. സിന്‍സണ്‍ പൗരോഹിത്യം സ്വീകരിച്ചത്. പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിരൂപത കൂരിയില്‍ നോട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. 2018 ഓഗസ്റ്റ് മുതല്‍ റോമിലാണ്.

അതിരൂപതയിലെ വൈദികരുടെ ഗായക സംഘമായ ഹോളി സ്ട്രിംഗ്‌സിലെ ഗായകനായിരുന്ന ഫാ. സിന്‍സണ്‍ മികച്ച സംഘാടകനും നാടക നടനുമായിരുന്നു. സമൂഹ മാധ്യമങ്ങളിലും തന്റെ മനോഹര ഗാനങ്ങളുമായി സജീവമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.