ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്:  കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

കണ്ണൂര്‍: ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ഇതു സംബന്ധിച്ച് ആവശ്യമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കും.

അതേസമയം മദ്യവര്‍ജ്ജനം തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ആവര്‍ത്തിച്ചു. മദ്യ ലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തേക്ക് വ്യാജ മദ്യം എത്തുന്നത് തടയാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ആപ്പ് വഴിയുള്ള മദ്യവില്‍പന ഇപ്പോള്‍ ആലോചനയില്ലെന്നും സ്ഥിതി സാധാരണ നിലയിലാകുമ്പോള്‍ മദ്യശാലകളും തുറക്കുമെന്നും അദേഹം പറഞ്ഞു.

വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും അവരവരുടെ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട്. അതിനാല്‍ കൂടുതല്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. വിഷയം ഭരണഘടനപരമായി ശരിയാണെന്നും മന്ത്രി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.