ന്യൂനപക്ഷ സ്കോളർഷിപ്പ് ഹൈക്കോടതി വിധി സ്വാഗതാർഹം: കെ.സി ജോസഫ്

ന്യൂനപക്ഷ സ്കോളർഷിപ്പ് ഹൈക്കോടതി വിധി സ്വാഗതാർഹം: കെ.സി ജോസഫ്

കുട്ടനാട്: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ അടക്കമുള്ള ക്ഷേമപദ്ധതികൾ നിലവിലുള്ള സെൻസസ് പ്രകാരം തുല്യപരിഗണനയിൽ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ, മുൻ എംഎൽഎ ഡോ കെ സി ജോസഫ് പറഞ്ഞു.

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനാൽ സത്യസന്ധവും നീതിപൂർവ്വകവുമായ നിലപാട് അദ്ദേഹം സ്വീകരിക്കും. ആർക്കും അതിൽ ആശങ്കക്ക് കാര്യമില്ലന്നും മതവിദ്വേഷവും സാമുദായിക ഭിന്നിപ്പും ഉളവാക്കുന്ന പ്രസ്താവനകളിൽ നിന്നും എല്ലാവരും പിന്തിരിയണമെന്നും വിധി എത്രയും പെട്ടന്ന് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.