കോഴിക്കോട്: ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് പ്രവേശനോത്സവത്തിനു മുമ്പ് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.എസ് ശിവന്‍കുട്ടി. സന്ദേശം വാട്സാപ്പിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ വിദ്യാര്‍ത്ഥികളില്‍ എത്തിച്ചാല്‍ മതിയാകുമെന്നും തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദേശം ജൂണ്‍ ഒന്നിന് മുമ്പായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കോവിഡ് പശ്ചാത്തലത്തില്‍ സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കുന്നത് അപ്രായോഗികമെന്ന് കാണിച്ച് കേരള പ്രൈവറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.