തിരുവനന്തപുരം: വെമ്പായത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന്‍ പി. ദേവിന്റെ അമ്മയുടെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപണം. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ഉണ്ണിയുടെ അമ്മ ശാന്ത കോവിഡ് ബാധിതയാണെന്നായിരുന്നു പൊലീസ് വിശദീകരണം.
എന്നാല്‍ അറസ്റ്റു വൈകുന്നതില്‍ പ്രിയങ്കയുടെ വീട്ടുകാര്‍ക്ക് അതൃപ്തിയുണ്ട്. മേയ് 25നാണ് ഉണ്ണി രാജന്‍ പി. ദേവിനെ അറസ്റ്റു ചെയ്യുന്നത്. ഉണ്ണി കോവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റു നടന്നത്. ഉണ്ണിയും മാതാവ് ശാന്തയും ഒരേ ദിവസമാണ് കോവിഡ് പൊസിറ്റീവ് ആയത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ 18 ദിവസമെങ്കിലും കഴിഞ്ഞിരിക്കും ശാന്ത പോസിറ്റീവായിട്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് അറസ്റ്റ് മനപ്പൂര്‍വ്വം വൈകുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതു സംബന്ധിച്ച് പ്രിയങ്കയുടെ ബന്ധുക്കള്‍ കേസന്വേഷിക്കുന്ന നെടുമങ്ങാട് ഡിവൈഎസ്പിയെ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ്
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതി തിനാലാണ് അറസ്റ്റു വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഉണ്ണിക്കൊപ്പം തന്നെ ഈ കേസില്‍ ശാന്തയ്ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള നിഗമനം. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.