പ്രവാസി ക്ഷേമം ഉറപ്പു വരുത്താന്‍ ബജറ്റ് വിഹിതം 170 കോടി; തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

പ്രവാസി ക്ഷേമം ഉറപ്പു വരുത്താന്‍ ബജറ്റ് വിഹിതം 170 കോടി; തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് 1000 കോടി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ തുക നീക്കിവച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ നീക്കിവെക്കും.

കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തി. ഇതില്‍ മിക്കവര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം.

പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.