തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ജൂണ്‍ ഒമ്പത് വരെ കര്‍ശന നിയന്ത്രണം. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കാനുമാണ് നിയന്ത്രണം വീണ്ടും കടുപ്പിച്ചത്. ഇതിനായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമാണ് അഞ്ച് ദിവസം പ്രവര്‍ത്താനുമതി. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല.
റേഷന്‍ കടകള്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 7.30 വരെ തുറക്കാം. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാവും. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ പത്തിന് പ്രവര്‍ത്തനം തുടങ്ങാം.
നിലവില്‍ പാസ് അനുവദിച്ചവരില്‍ ഒഴിവാക്കാന്‍ കഴിയാത്ത മെഡിക്കല്‍ സേവനങ്ങള്‍പോലുള്ള ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. അനാവശ്യയാത്ര നടത്തുന്നവര്‍ക്കെതിരേയും യാത്രാ പാസുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വീസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യണം.
സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.