ഇന്ന് ലോക പരിസ്ഥിതി ദിനം: വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനം വകുപ്പ്

ഇന്ന് ലോക പരിസ്ഥിതി ദിനം: വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കി വനം വകുപ്പ്

കോഴിക്കോട്: ജൂണ്‍ അഞ്ച് ഇന്ന് ലോക പരിസ്ഥിതി ദിനം. ദിനാചരണത്തോടനുബന്ധിച്ച് വനത്തിന് പുറത്തെ ഹരിതകവചം വര്‍ധിപ്പിക്കുന്നതും പരിസ്ഥിതി പുനഃസ്ഥാപനവും ലക്ഷ്യമിട്ട് നിരവധി വൃക്ഷവല്‍ക്കരണ പരിപാടികളൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. ഇതിനായി അന്‍പത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കിയത്. വൃക്ഷത്തൈവിതരണ - പരിസ്ഥിതി പുനഃസ്ഥാപന പരിപാടികളുടെയും ലോക പരിസ്ഥിതി ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.


പരിപാടികളുടെ ഭാഗമായി ഫലവൃക്ഷങ്ങളുടെയും, തണല്‍മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂമരങ്ങളുടെയും 50 ലക്ഷത്തോളം നല്ലയിനം തൈകളാണ് വിതരണം ചെയ്യുക. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പരസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ 4 ലക്ഷത്തോളം തൈകളും ഇതില്‍ ഉള്‍പ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സാമുദായിക രാഷ്ട്രിയ യുവജന സംഘടനകളുടെയും മറ്റു വകുപ്പുകളുടെയും സഹായത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനം മുതല്‍ വനമഹോത്സവവാരം വരെ നീണ്ടു നില്‍ക്കുന്ന വൃക്ഷവല്‍ക്കരണ പരിപാടികള്‍ക്ക് വേണ്ട തൈകളൊരുക്കിയത് സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ നഴ്‌സറികളിലാണ്.


കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചും വിപുലമായ പരിപാടികള്‍ ഒഴിവാക്കിയുമാണ് വകുപ്പ് ഇത്തവണയും പരിസ്ഥിതി ദിനം ആചരിക്കുക.
സര്‍ക്കാര്‍ ത്വക് രോഗാശുപത്രിയുടെ വികസനത്തിനായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം മരം നടുന്ന പദ്ധതിയുടെയും പരസ്ഥിതിസൗഹൃദ
റൂട്ട് ട്രെയിനറുകളില്‍ തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.