ഏഴുമാസത്തിനുശേഷം ശബരിമലനട ഇന്ന് തുറക്കും

ഏഴുമാസത്തിനുശേഷം ശബരിമലനട ഇന്ന് തുറക്കും

തിരുവനന്തപുരം: ഏഴുമാസത്തെ ഇടവേളക്കുശേഷം തുലാമാസപൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഭക്തർക്ക് പ്രേവേശനാനുമതി നൽകുക.

പോലീസിന്റെ വെറുച്വൽ ക്യു വഴി നേരത്തെ ബുക്ചെയ്ത 250 പേർക്കായിരിക്കും ഒരു ദിവസം പ്രേവേശനനുമതി ഉണ്ടായിരിക്കുക. ഫെബ്രുവരി 18ന് കുംഭമാസ പൂജകൾക്കുശേഷം ഇപ്പോഴാണ് ശബരിമലയിൽ ഭക്തരെ പ്രേവേശിപ്പിക്കുന്നത്.

ദർശത്തിന് 48 മണിക്കൂർ മുമ്പുള്ള കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 21 ദിവസമാണ് തുലാമാസപൂജകൾ ഉണ്ടായിരിക്കുക. സാനിറ്റൈസർ, മാസ്ക്, കൈയ്യുറ തുടങ്ങിയവ കൈയിൽ കരുതാനും ഭക്തർക്ക് നിദേശമുണ്ട്.

10 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവക്ക് മാത്രമാണ് ദർശനാനുമതി.വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാനിധ്യത്തിൽ നടത്തുറക്കും. ഭക്തരുടെ കൂട്ടം ചേരൽ സാമൂഹിക അകലം എന്നിവയെ കുറിച്ച് കൃത്യമായ നിർദേശങ്ങളുണ്ട്. നിലയ്ക്കലിൽ ആന്റിജൻ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.