യുഎൻ രക്ഷാസമിതിയില്‍ യുഎഇയ്ക്ക് താല്‍ക്കാലിക അംഗത്വം

യുഎൻ രക്ഷാസമിതിയില്‍ യുഎഇയ്ക്ക് താല്‍ക്കാലിക അംഗത്വം

ദുബായ്: യുഎന്‍ രക്ഷാ സമിയില്‍ 2022-23 വർഷത്തേക്ക് യുഎഇ അടക്കം അഞ്ച് രാജ്യങ്ങളെ വോട്ടെടുപ്പിലൂടെ യുഎൻ പൊതു സഭ തെരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് യുഎഇ യുഎന്‍ രക്ഷാ സമിതിയില്‍ അംഗത്വം നേടുന്നത്. 190 ല്‍ 179 വോട്ടുകള്‍ യുഎഇ നേടി.

1986-87 കാലത്താണ്​ സുപ്രധാനമായ പദവി മുമ്പ്​ യു.എ.ഇ വഹിച്ചത്​. രക്ഷാ സമിതിയിൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.



രാജ്യത്തിന്റെ വികസന മാതൃകയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. നേട്ടത്തിനുപിന്നില്‍ പ്രവർത്തിച്ച വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്​ദുല്ല ബിൻ സയീദിന്റെ നേതൃത്വത്തിലെ നയതന്ത്ര സംഘത്തെ അ​ദ്ദേഹം അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.