നിങ്ങള്‍ യുഎഇയിലോ താമസം, കാര്‍ഡ് ഉപയോഗിച്ചാണോ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ചെയ്യുന്നത് ? എന്നാല്‍ ഇനി ഒടിപി വേണ്ട!

നിങ്ങള്‍ യുഎഇയിലോ താമസം, കാര്‍ഡ് ഉപയോഗിച്ചാണോ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ചെയ്യുന്നത് ? എന്നാല്‍ ഇനി ഒടിപി വേണ്ട!

ദുബായ്: ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോഴുള്ള ഒടിപി സംവിധാനം യുഎഇ അവസാനിപ്പിക്കുന്നു. പേയ്‌മെന്റ് ഓതന്റിക്കേഷന്‍ ബാങ്കിന്റെ ആപ്ലിക്കേഷന്‍ വഴി മാത്രമേ ചെയ്യാന്‍ കഴിയൂ. പുതിയ രീതി ജനുവരി ആറ് മുതല്‍ പ്രാബല്യത്തില്‍ വരും.

ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ബാങ്കുകള്‍ നല്‍കി തുടങ്ങി. ഇതിനായി ഉപയോക്താക്കള്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പുതിയ മാറ്റത്തിലൂടെ ഓണ്‍ലൈന്‍ പണം ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയ്ക്കാനും സാധിക്കും.

ഒടിപി അടിസ്ഥാനമാക്കിയാണ് മിക്ക സൈബര്‍ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകള്‍ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ ബയോമെട്രിക്‌സ്, പാസ്‌കോഡ്, ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്ക് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.