ഹജ്ജിന് ഇത്തവണയും വിദേശ രാജ്യങ്ങളില്‍ നിന്നുളളവർക്ക് അനുമതിയില്ല

ഹജ്ജിന് ഇത്തവണയും വിദേശ രാജ്യങ്ങളില്‍ നിന്നുളളവർക്ക് അനുമതിയില്ല

റിയാദ്: കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും വിദേശ രാജ്യങ്ങളില്‍ നിന്നുളള തീർത്ഥാടകർക്ക് ഹജജിന് എത്താന്‍ അനുമതിയില്ല. സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച 18-നും 65-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് സൂചന. സൗദിയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവും. ജൂലൈ പകുതിയോടെയാണ് ഇത്തവണത്തെ ഹജ്ജ് തീ‍ർത്ഥാടനത്തിന് തുടക്കമാകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.