തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്ന് 24,97,520 കുടുംബങ്ങൾ നിസാര കാരണങ്ങളാൽ പുറത്തായി. ഈവരെ കൂടി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി.
ഇപ്പോൾ മുൻഗണനേതര (നീല കാർഡ്) വിഭാഗത്തിലുള്ള ഈ കുടുംബങ്ങളിൽ ഒരു കോടിയിൽപ്പരം അംഗങ്ങളുണ്ട് (കൃത്യമായി 1,01,98,771 പേർ). അർഹരായ എല്ലാവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുമ്പോൾ സംസ്ഥാനത്തിന്റെ അരിവിഹിതം നിലവിലെ 14.25 ടണിൽ നിന്ന് 23.37 ലക്ഷം ടൺ ആയി ഉയരും.
ഒന്നാം യു.പി.എ സർക്കാർ ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയപ്പോൾ ചില വ്യവസ്ഥകളുടെ പേരിലാണ് മുൻഗണനയ്‌ക്ക് അർഹതയുള്ളവർ പോലും പുറത്തായത്. അതോടെ അരിവിഹിതം 16.50 ലക്ഷം ടണിൽ നിന്ന് 14.25 ലക്ഷം ടൺ ആയി കുറയുകയായിരുന്നു.
എന്നാൽ രണ്ട് പ്രളയവും കോവിഡും ജനങ്ങളുടെ സാമ്പത്തിക ശേഷിയെ സാരമായി ബാധിച്ചതിനാൽ വ്യവസ്ഥകൾ ഇളവു ചെയ്‌ത് കൂടുതൽ പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സർക്കാർ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.