തിരുവനന്തപുരം: കോവിഡിനെ തുടർന്ന് വിദ്യാഭ്യാസം ഓൺലൈനായി മാറിയതോടെ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പൊലീസ്. ഓണ്‍ലൈന്‍ ക്ലാസിനെ ഇഷ്ടം പോലെ ഫോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സായി ചില കുട്ടികള്‍ കാണുന്നത്. എന്നാൽ ഇത് പല ചതിക്കുഴികളിലും കുട്ടികളെ വീഴിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
അതേസമയം രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളെക്കുറിച്ചാണ് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹണി ട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിംഗ്, ബ്ലാക്ക്‌മെയ്‌ലിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത് മെസഞ്ചറിലാണ്. അതുകൊണ്ടാണ് മുതിര്‍ന്നവര്‍ വിനോദത്തിനായും മറ്റും ഉപയോഗിക്കുന്ന ഇന്‍സ്റ്റഗ്രാമും, ബംബിൾ, ടെല്ലോയ്മിൻ, സ്‌നാപ്പ്ചാറ്റ്, മെസഞ്ചറുമൊക്കെ കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ആപ്പുകളുടെ ഫോട്ടോ ഉൾപ്പെടെ പങ്കവെച്ചുകൊണ്ട് കേരളാ പൊലീസ് കുറിപ്പില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍.
ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം . https://www.facebook.com/hashtag/keralapolice?__eep__=6&fref=mentions
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.