സീറോ മലബാർ സഭാംഗങ്ങൾ ഇനിമുതല്‍ സർട്ടിഫിക്കറ്റുകളിൽ “സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് )” എന്ന് ചേർക്കണം : മാർ പൊരുന്നേടം

സീറോ മലബാർ സഭാംഗങ്ങൾ ഇനിമുതല്‍ സർട്ടിഫിക്കറ്റുകളിൽ “സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് )” എന്ന് ചേർക്കണം : മാർ പൊരുന്നേടം

മാനന്തവാടി : കൂട്ടികളുടെ ജനനസമയത്ത്‌ നല്‍കുന്ന വിവരങ്ങളിലും ജനന സര്‍ട്ടിഫിക്കറ്റിലും കുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനവേളയിലും ഇതര സര്‍ക്കാര്‍-സര്‍ക്കാരിതര രേഖകളിലും സമുദായത്തിന്റെ പേര്‌ ചോദിക്കുന്നിടത്ത്‌ “സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് )” എന്ന് നൽകണമെന്ന് സഭാംഗങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ്‌ പൊരുന്നേടം സർക്കുലർ പ്രസിദ്ധീകരിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (Reservation for the Economically Backward Sections)അനുവദിക്കപ്പെട്ടിരിക്കുന്ന പത്തു ശതമാനം സംവരണാനുകൂല്യം നേടിയെടുക്കാൻ സീറോ മലബാർകാർക്കും അർഹതയുണ്ടെന്നും സർക്കുലർ പറയുന്നു. കേരള സംസ്ഥാനത്തുള്ള സംവരണത്തിന്‌ അവരവരുടെ താമസസ്ഥലം ഉള്‍പ്പെടുന്ന വില്ലേജ്‌ ഓഫീസിറുടെ പക്കല്‍ നേരിട്ട്‌ അപേക്ഷ നല്കിയാണ്‌ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കേണ്ടത്‌. കേന്ദ്രതല സംവരണത്തിന്‌ ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്ഥലത്തെ തഹസീല്‍ദാര്‍ക്ക്‌ അപേക്ഷ കൊടുത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങേണ്ടതാണ്‌. കേന്ദ്ര, സംസ്ഥാന സംവരണങ്ങള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ട്‌.

സാമ്പത്തികസംവരണം ലഭിക്കാന്‍ അര്‍ഹതയുള്ള സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ്‌ 2021 ജൂണ്‍ 3-ന്‌ കേരള സര്‍ക്കാരിന്റെ പൊതുഭരണവകുപ്പ്‌ ഒരു അസാധാരണ ഗസ്റ്റ്‌ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചത് അനുസരിച്ച് സീറോ മലബാർ സമുദായത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് ). ഇതില്‍ ബ്രാക്കറ്റിലുള്ളതടക്കം എല്ലാ വാക്കുകളും വളരെ പ്രധാനപ്പെട്ടവയാണ്‌ എന്ന് സർക്കുലർ എടുത്തു പറയുന്നു.

ഇനി മുതൽ പള്ളി രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുമ്പോഴും പള്ളിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളിലും ഇപ്രകാരം തന്നെ രേഖപ്പെടുത്തണം  എന്നാണ് മാർ ജോസ് പൊരുന്നേടം രൂപതയിലെ വികാരിമാരോട് ആവശ്യപ്പെടുന്നത് .
സർക്കുലറിന്റെ പൂർണ്ണരൂപം .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.