കൊച്ചി: വിദേശ കറൻസി കടത്തിയ സംഭവത്തിൽ സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി ചേർത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു.
1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളർ കടത്തിയതിൽ എം. ശിവശങ്കറിൻ പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളർ ലഭിക്കാൻ എം. ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി. വൻ സമ്മർദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിൻ മൊഴി നൽകിയിട്ടുണ്ട്.
കറൻസി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ്, സരിത്ത്, എം. ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.