ആയിഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം

ആയിഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനു പുറമേ ആയിഷ സുല്‍ത്താനയ്ക്ക് കുരുക്ക് മുറുകുന്നു. ചോദ്യം ചെയ്യലിന് രണ്ടാമതും ഹാജരാകാന്‍ ആയിഷയ്ക്ക് കവരത്തി പോലീസ് നോട്ടീസ് നല്‍കി. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വീണ്ടും കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം. ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ചപ്പോള്‍ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റുണ്ടാവുകയാണെങ്കില്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ദ്വീപിലെ ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് കളക്ടര്‍ താക്കീത് നല്‍കുകയും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് നോട്ടീസും നല്‍കി. ആയിഷ ദ്വീപിലെ ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് കളക്ടര്‍ എസ്. അസ്‌കര്‍ അലിയാണ് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവരുമായി സംസാരിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രം ആയിഷ സന്ദര്‍ശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.