ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസര്‍ സ്ഥാനം ഒഴിയുന്നു

ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസര്‍ സ്ഥാനം ഒഴിയുന്നു

ന്യുഡല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പരാതി പരിഹാര ഓഫിസര്‍ സ്ഥാനം ഒഴിയുന്നു. താത്കാലികമായി നിയമിതനായ ധര്‍മ്മേന്ദ്ര ചതുറാണ് നിയമിതനായി ആഴ്ചകള്‍ക്കുള്ളില്‍ സ്ഥാനം ഒഴിയുന്നത്. ഇതോടെ ഇന്ത്യയില്‍ ട്വിറ്ററിന് പരാതി പരിഹാര ഓഫിസര്‍ ഇല്ലാതാവും.

പുതിയ ഐ.ടി ഭേദഗതി നിയമപ്രകാരം ഇന്ത്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ സ്ഥിരമായി പരാതി പരിഹാര ഓഫിസര്‍ നിര്‍ബന്ധമാണ്. മറ്റ് സമൂഹമാധ്യമങ്ങള്‍ എല്ലാം ഈ തസ്തികയില്‍ സ്ഥിര നിയമനം നടത്തിയപ്പോള്‍ ട്വിറ്റര്‍ താത്കാലികമായാണ് നിയമനം നടത്തിയത്. ഇതേ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ നിയമപരിരക്ഷ കേന്ദ്ര ഐ.ടി. മന്ത്രാലയം എടുത്ത് കളഞ്ഞിരുന്നു.

ധര്‍മേന്ദ്ര ചതുറിനെ നിയമിച്ചതിന് ശേഷവും ട്വിറ്റര്‍ ഇദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെയുള്ള പരാതികളില്‍ ഉത്തരവാദിത്വം ഏല്‍ക്കേണ്ടത് ഈ ഉദ്യോഗസ്ഥനാണ്. ട്വിറ്ററിനെതിരെ ഇന്ത്യയില്‍ നിരവധി പരാതികളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.