ജോസ് കെ.മാണിയെ അംഗീകരിച്ചത് കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ആഗ്രഹിച്ചവര്‍: റോഷി അഗസ്റ്റിന്‍

ജോസ് കെ.മാണിയെ അംഗീകരിച്ചത് കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ആഗ്രഹിച്ചവര്‍: റോഷി അഗസ്റ്റിന്‍

കുവൈറ്റ്: കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് ആഗ്രഹിച്ചവര്‍ ജോസ് കെ. മാണിയെ അംഗീകരിച്ചുവെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തവാന്‍ കെ.എം മാണി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ്. ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തില്‍ കെ.എം മാണിക്ക് എന്നും സ്ഥാനമുണ്ടെന്ന് മന്ത്രി. കേരള പ്രവാസി കോണ്‍ഗ്രസ് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ സമാജികരെ അനുമോദിക്കാന്‍ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തോടനുബന്ധിച്ചുള്ള 'അഭിമാനസന്ധ്യയില്‍ ' മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണിയുടെ മരണശേഷം, കേരളകോണ്‍ഗ്രസ് അന്യാധീനപ്പെട്ടു പോകുമെന്നു കരുതി. പാര്‍ട്ടി തന്നെ നിലനില്‍ക്കുമോയെന്ന് സംശയമായിരുന്നു പലര്‍ക്കും. സംശയിച്ചവര്‍ക്ക് തിരിച്ചറിവിനുള്ള സമയമാണിത്. കേരള കോണ്‍ഗ്രസും അതിന്റെ പൈതൃകവും നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവര്‍, ജോസ് കെ. മാണി ചെയര്‍മാനായി പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ വലിയ ആശ്വാസവും, കര്‍ഷകര്‍ക്ക് വലിയ പ്രചോദനവും ലഭിക്കത്തക്ക രീതിയില്‍ ജലസേചന വകുപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2026 ഓടു കൂടി കേരളത്തില്‍ സമ്പൂര്‍ണ കുടിവെളള പദ്ധതിയും പൂര്‍ത്തിയാക്കും.

പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സുബിന്‍ അറക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ടീയപരമായും സംഘടനാപരമായും കേരള കോൺഗ്രസ് പാര്‍ട്ടിയെ ഉടച്ചു വാർത്ത് ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെയും യുഡിഫിന്റെ മറ്റു ഘടകകക്ഷികളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുകയാണെന്നും, കേരള കോൺഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ തിരുത്തല്‍ ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, തുടങ്ങിയവര്‍ നന്ദി പറഞ്ഞു. ബിജു എണ്ണമ്പ്ര, അഡ്വ.ലാല്‍ജി ജോര്‍ജ്ജ്, മോഹന്‍ ജോര്‍ജ്, എ. പി സെന്‍, ബെന്നി പയ്യപ്പള്ളി, ഷാജി നാഗരൂര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിന് പ്രവാസി കേരള കോണ്‍ഗ്രസ് സെക്രട്ടറി ജോബിന്‍സ് ജോണ്‍ സ്വാഗതവും, ട്രഷറര്‍ സുനില്‍ തൊടുകയില്‍ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.