"മയൂഖ ജോണി പറഞ്ഞ സ്ത്രീപീഡനം എമ്പറർ എമ്മാനുവേലിന്റെ കള്ളക്കഥ" മുൻ ട്രസ്റ്റിമാർ


തൃശൂര്‍ : സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി എന്ന മയൂഖ ജോണിയുടെ ആരോപണം എമ്പറർ എമ്മാനുവേലിന്റെ കള്ളക്കഥയെന്ന് സംശയം. എമ്പറർ ഇമ്മാനുവേൽ ഗ്രൂപ്പിന്റെ 2007 മുതൽ 2017 വരെയുള്ള ട്രസ്റ്റ് അംഗങ്ങളും ചെയർമാനും അനുബന്ധ ഭാരവാഹികളും ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടത്.

സഭാ തർക്കത്തിന്റെ പേരിൽ ആരെങ്കിലും സ്ത്രീ പീഡന കേസ് നൽകുമോ എന്നാണ് മയൂഖാ ജോണി അതിന് നൽകിയ മറുചോദ്യം. ഇവിടെ നടന്നിട്ടുള്ളത് ഒരു ക്രൈമാണ്. അതിന് പരാതി നല്‍കിയിട്ടും നീതി വൈകുന്നുവെന്നാണ് പറഞ്ഞത്. ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ വ്യക്തമാക്കി. സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച്‌ മയൂഖ ജോണിയും ഇരയായ പെണ്‍കുട്ടിയും നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മയൂഖ ജോണിയുടെ ആരോപണത്തിന് പിന്നില്‍ എമ്പറർ ഇമ്മാനുവല്‍ സിയോണ്‍ ഗ്രൂപ്പിന്റെ തര്‍ക്കമെന്ന് മറുവിഭാഗം ആരോപിച്ചു. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് മാനഭംഗക്കേസിന്റെ പരാതിക്ക് കാരണമെന്ന് എമ്പറർ ഗ്രൂപ്പിലെ മുന്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ആ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയവരെ കാർക്കിച്ച് തുപ്പണം, അവരെ ഉപദ്രവിക്കണം എന്നൊക്കെയാണ് അവിടെ പഠിപ്പിക്കുതെന്ന് പുറത്തുവന്നവർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

എമ്പറർ എമ്മാനുവേൽ ട്രസ്റ്റിൽ നിന്ന് പുറത്ത് വന്ന് കത്തോലിക്കാ സഭയിലേക്ക് തിരികെ പോയവരെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു എന്ന് ആ ഗ്രൂപ്പിൽ നിന്ന് പുറത്ത് പോയവർ പറയുന്നു. ഗുണ്ടാ സംഘങ്ങളെയും, രാഷ്ട്രീയ നേതാക്കന്മാരെയും ഉപയോഗിച്ച് സഭ വിട്ടുപോയവരെ പതിവായി ഇവർ ഉപദ്രവിക്കാറുണ്ട്. ഗ്രൂപ്പ് വിട്ടുപോകുന്നവരെ ഉപദ്രവിക്കുന്നത് പുണ്യപ്രവർത്തിയായി അവർ കരുതുന്നു.

മയൂഖാ ജോണി ഇപ്പോളും ഈ വിഘടിത ഗ്രൂപ്പ് അംഗമായതിനാൽ അവർ മനഃപൂർവം തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണ വിധേയനായ ചുങ്കത്ത് ജോൺസൻ പറഞ്ഞു. തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുന്നതിനാലാണ് താൻ ആ ഗ്രൂപ്പിൽ നിന്ന് പുറത്ത് വന്നതെന്നും, ഇത് കള്ള കേസാണെന്ന് തെളിയിക്കാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.