തിരുവനന്തപുരം: സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്ന് സംസ്ഥാന ഡി.ജി.പി ചുമതലയേറ്റ പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി.എസ്. മുഖ്യമന്ത്രിക്കും പൊലീസ് വകുപ്പിനും നന്ദിയറിയിച്ച അനില്‍കാന്ത് ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും പ്രതികരിച്ചു. പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യപ്രതികരണമാണിത്.
'എല്ലാവര്‍ക്കും നന്ദിയുണ്ട്. മുഖ്യമന്ത്രിക്കും നന്ദി. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കും. കുട്ടികളുടെ സുരക്ഷ ഉള്‍പ്പെടെയുള്ളവക്ക് പരിഗണന നല്‍കും. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരും. ഇതൊരു അഭിമുഖമല്ല, മറ്റുകാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും അനില്‍കാന്ത് പ്രതികരിച്ചു.
മന്ത്രിസഭായോഗത്തിലാണ് അനില്‍കാന്തിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. എ.ഡി.ജി.പി സ്ഥാനത്ത് നിന്നും നേരിട്ട് പൊലീസ് മേധാവിയാവുന്ന വ്യക്തിയാണ്. വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ചാണ് അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.