മൊബൈൽ ഫോൺ ചലഞ്ചുമായി എസ്എംവൈഎം പാലാ രൂപതാ

മൊബൈൽ ഫോൺ ചലഞ്ചുമായി എസ്എംവൈഎം പാലാ രൂപതാ

പാലാ: കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സ്മാർട്ട് ഫോൺ ചലഞ്ചിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി എസ്എംവൈഎം പാലാ രൂപത. പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ കുട്ടികളും മാതാപിതാക്കളും പാലാ ബിഷപ്പ് ഹൗസിൽ നേരിട്ടെത്തി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്ന് മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി.

'കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളികൾ യുവജനങ്ങൾ ഏറ്റെടുക്കുന്നത് പ്രത്യാശ നൽകുന്നു' എന്ന് പിതാവ് അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പാലാ സെൻ്റ് തോമസ് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം. വൈ. എം രൂപത ഡയറക്ടർ ഫാ. സിറിൾ തയ്യിൽ, ടീച്ചേർസ് ഗിൽഡ് ഡയറക്ടർ ഫാ. ജോമി വരകുകാലപ്പറമ്പിൽ, പാലാ സെൻ്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ ജോർജ്കുട്ടി ജേക്കബ്, എസ്എംവൈഎം പാലാ രൂപതാ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, കെവിൻ ടോം, സുസ്മിത സ്കറിയ, ടിയ ടെസ്സ് ജോർജ്, ബ്രദർ സേവ്യർ മുക്കുടിക്കാട്ടിൽ, സ്കൂൾ അദ്ധ്യാപകരും യുവജനങ്ങളും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.