കാനഡയില്‍ വിക്ടോറിയ രാജ്ഞിയുടെയും എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ തകര്‍ത്തു

കാനഡയില്‍ വിക്ടോറിയ രാജ്ഞിയുടെയും എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ തകര്‍ത്തു

ഒട്ടാവ: റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തദ്ദേശീയരായ കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് കാനഡയില്‍ അരങ്ങേറുന്നത്. ഇതിനിടെ പ്രതിഷേധക്കാര്‍ വിക്ടോറിയ രാജ്ഞിയുടെ പ്രസിദ്ധമായ പ്രതിമ തകര്‍ത്തു. മാനിറ്റോബയുടെ തലസ്ഥാനമായ വിന്നിപെഗ് നിയമസഭയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ തകര്‍ത്തത്.

ഒപ്പം എലിസബത്ത് രാജ്ഞിയുടെ പ്രതിമയ്ക്ക് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തി.
സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കാനഡ ദിനത്തില്‍ ആല്‍ബര്‍ട്ടയില്‍ പത്ത് പള്ളികളാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്. 1867ല്‍ ബ്രിട്ടീഷ് കോളനികള്‍ രാജ്യം സ്ഥാപിച്ചതിന്റെ വാര്‍ഷിക ദിനമായ ജൂലൈ ഒന്നിനാണ് പ്രതിമകള്‍ തകര്‍ത്തത്. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരുടെ ശവക്കുഴികള്‍ കണ്ടെത്തിയതോടെ ദേശീയ ആഘോഷങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കനേഡിയന്‍ കുട്ടികള്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കൊല്ലപ്പെട്ടതിനെതിരായി പ്രതിഷേധക്കാര്‍ മാനിറ്റോബ നിയമസഭയില്‍ മാര്‍ച്ച് നടത്തിയിരുന്നു.


ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്കിന്റെ പ്രതിമ പൊളിച്ച് തുറമുഖത്തേക്ക് വലിച്ചെറിഞ്ഞു. പ്രതിമയ്ക്ക് പകരം ചുവന്ന വസ്ത്രത്തിന്റെ തടി കട്ട് ഔട്ട് വെച്ചു. കൊല ചെയ്യപ്പെട്ടതും കാണാതായതുമായ തദ്ദേശീയ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ഒരു ചിഹ്നവും പ്രതിഷേധക്കാര്‍ അതില്‍ സ്ഥാപിച്ചു. കൂടാതെ പല പ്രമുഖരുടേയും പ്രതിമകളില്‍ ചുവന്ന ചായം പൂശീ വികൃതമാക്കി.

1837 മുതല്‍ 1901-ല്‍ മരിക്കുന്നതുവരെ യുകെ, കാനഡ, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ കനേഡിയന്‍ കോണ്‍ഫെഡറേഷന്‍ സ്ഥാപിക്കുന്ന സമയത്ത് വിക്ടോറിയ രാജ്ഞി ഭരണത്തില്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരി കാനഡയിലെ പ്രഥമ രാഷ്ട്രങ്ങളുമായി കരാറുകള്‍ ചര്‍ച്ച ചെയ്യുകയും അവരുടെ ഭരണകാലത്ത് സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നയം നടപ്പാക്കുകയും ചെയ്തു എന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

കാനഡയില്‍ 120 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന 150,000 സ്വദേശി കുട്ടികള്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. അക്കാലത്ത് തദ്ദേശീയരായ നിരവധി കുട്ടികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.