കോവിഡ് മരണക്കണക്കിലെ വലിയ വ്യത്യാസം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു

കോവിഡ് മരണക്കണക്കിലെ വലിയ വ്യത്യാസം സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു

തിരുവനന്തപുരം: കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താത്ത മരണങ്ങൾ ഇന്ന് മുതൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകി. എന്നാൽ, ഇത് എത്രത്തോളം പ്രായോഗികമാണെന്നതിൽ സംശയങ്ങൾ ഉയരുന്നുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, മറച്ചുവച്ച കോവിഡ് മരണങ്ങളെല്ലാം അംഗീകരിക്കേണ്ടി വരുമെന്നായതോടെയാണ് സംസ്ഥാന സർക്കാരിന് ഈ തീരുമാനം എടുക്കേണ്ടി വന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദങ്ങളെല്ലാം സംസ്ഥാന സർക്കാരിന് തിരുത്തേണ്ടി വരും.

അതേസമയം ജില്ലകളിൽനിന്നു റിപ്പോർട്ട് ചെയ്ത ആയിരക്കണക്കിനു കോവിഡ് മരണങ്ങൾ സംസ്ഥാന തലത്തിൽ ഒഴിവാക്കിയിരുന്നു. ഈ കണക്ക് വീണ്ടെടുക്കാനാകും. എന്നാൽ, സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി തലത്തിൽ കോവിഡ് മൂലമല്ലെന്നു വിധിയെഴുതിയ മരണങ്ങൾ പുനഃപരിശോധിക്കാനും പട്ടികയിൽ ഉൾപ്പെടുത്താനും ഇനി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. ഇത് സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ ഇങ്ങനെയുള്ളവരുടെ ആശ്രിതർക്ക് അതു നഷ്ടമാകാൻ സാധ്യതയുണ്ട്. 

കോവിഡ് മരണക്കണക്കിലെ അവ്യക്തതകളെല്ലാം നീക്കുമെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു . രേഖപ്പെടുത്താത്ത മരണങ്ങളുണ്ടെങ്കിൽ മൂന്നുദിവസത്തിനുള്ളിൽ പട്ടികയിൽപ്പെടുത്തും. മരണക്കണക്കിൽ സുതാര്യത ഉറപ്പാക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഡി.എം.ഒ. തലത്തിൽ പരാതികൾ പരിഹരിക്കും. ഒറ്റപ്പെട്ട മരണങ്ങൾ വിട്ടുപോയാലും പരാതി നൽകാമെന്നും മന്ത്രി അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.