കുഞ്ഞ് മരിച്ചെന്ന് വിധി എഴുതി ആശുപത്രി; സംസ്‌കാര സമയത്ത് ജീവന്റെ തുടിപ്പ്

കുഞ്ഞ് മരിച്ചെന്ന് വിധി എഴുതി ആശുപത്രി; സംസ്‌കാര സമയത്ത് ജീവന്റെ തുടിപ്പ്

കുമളി : മരിച്ചെന്ന് ഡോക്ടർമാർ വിധി എഴുതി ആശുപത്രിയില്‍ നിന്നും കൊടുത്തു വിട്ട ചോരക്കുഞ്ഞിന് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്റെ തുടിപ്പ്. കുഞ്ഞിന് അനക്കം കണ്ട ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോള്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ഗര്‍ഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. 700 ​ഗ്രാം ആയിരുന്നു കൂട്ടിയുടെ തൂക്കം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതര്‍ പിളവല്‍ രാജിനെ വിളിച്ച്‌ കുട്ടി മരിച്ചു പോയതായി അറിയിച്ചു.
വീട്ടിലെത്തി കുഞ്ഞിനെ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാന്‍ തുടങ്ങുമ്പോൾ കുഞ്ഞിക്കൈകള്‍ ചലിച്ചത്.

ആശുപത്രിയില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തേനി മെഡിക്കല്‍ കോളജ് ഡോ. ബാലാജി നാഥന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.