അന്നു സമരപ്പന്തലില്‍ പൊട്ടിക്കരഞ്ഞു; ഇന്ന് ഡെന്‍സിയുടെ കൈയില്‍ നിയമന ഉത്തരവ്

അന്നു സമരപ്പന്തലില്‍ പൊട്ടിക്കരഞ്ഞു; ഇന്ന് ഡെന്‍സിയുടെ കൈയില്‍ നിയമന ഉത്തരവ്

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ സമരത്തിനിടെ പൊട്ടിക്കരഞ്ഞ് ശ്രദ്ധ നേടിയ യുവതിയെത്തേടി ഒടുവില്‍ നിയമന ഉത്തരവെത്തി. എരുമപ്പെട്ടി മണ്ടംപറമ്പ് തോപ്പില്‍ ടി.ഡി. ഡെന്‍സിക്കാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി നിയമന ഉത്തരവ് ലഭിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ സമരത്തിനിടെ കൂട്ടുകാരിയെ കെട്ടിപ്പിടിച്ചു കരഞ്ഞ ടി.ഡി. ഡെന്‍സിയുടെ ദൃശ്യം മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ ലയയ്‌ക്കൊപ്പമുള്ള ചിത്രമാണ് ശ്രദ്ധേയമായത്.

റാങ്ക് ലിസ്റ്റില്‍ 497-ാം സ്ഥാനത്തുണ്ടായിരുന്ന ഡെന്‍സിക്ക് ചൊവ്വാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്. നാലു മാസം ഗര്‍ഭിണിയായതുകൊണ്ട് പ്രത്യേക അപേക്ഷ പ്രകാരം ഏറ്റവും അടുത്തുള്ള തലപ്പിള്ളി താലൂക്കിലാണ് നിയമനം ലഭിച്ചത്. അടുത്തുള്ള സ്ഥലത്തേക്ക് നിയമനം ലഭിക്കാന്‍ സമരസമിതിയുടെ സഹായം ലഭിച്ചതായി ഡെന്‍സി പറയുന്നു. ചൊവ്വാഴ്ച നിയമന ഉത്തരവ് ലഭിച്ച ഉടന്‍ ഭര്‍ത്താവ് റിതുരാജ് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വൈറലായി.

സമരത്തിന്റെ ഭാഗമായി ചിലര്‍ മണ്ണെണ്ണ ദേഹത്ത് ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ ലയ രാജേഷ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചശേഷം മാറിനില്‍ക്കുമ്പോഴാണ് ലയ ചേച്ചിയുടെ അടുത്തെത്തിയത്. ഞങ്ങള്‍ രണ്ടുപേരും വിഷമം സഹിക്കവയ്യാതെയാണ് അന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞത്- ഡെന്‍സി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.