വയനാട് ജീവൻ ജ്യോതി അനാഥാലയം : സന്യാസിനി സമൂഹത്തെ അപകീർത്തിപ്പെടുത്താൻ മാധ്യമശ്രമം

വയനാട് ജീവൻ ജ്യോതി അനാഥാലയം : സന്യാസിനി സമൂഹത്തെ അപകീർത്തിപ്പെടുത്താൻ മാധ്യമശ്രമം

വയനാട് : 2003 മുതൽ ആരാധനാ സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്ന ജീവൻ ജ്യോതി എന്ന അനാഥാലയം നിറുത്തലാക്കുവാൻ എടുത്ത തീരുമാനം ചില മാധ്യമങ്ങൾ വസ്തുതകൾ വളച്ചൊടിച്ച് കത്തോലിക്കാ സഭയെയും സന്യാസിനി സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ ബോധപൂർവം പരിശ്രമിക്കുന്നു എന്ന് പരാതിയുയരുന്നു.

ജീവൻ ജ്യോതി അനാഥാലയത്തിന് 2012-13 കാലഘട്ടം മുതൽ 2020 -21 വർഷം വരെ 21 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിനു ഉണ്ടായ ചിലവ് 94 ലക്ഷത്തിനു മുകളിലാണ്. സ്ഥാപന നടത്തിപ്പിന്റെ കാൽ ശതമാനം പോലും സർക്കാരിൽ നിന്നും ലഭിക്കുന്നില്ല. സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ ഹൗസിൽ നിന്നുള്ള ധനസഹായവും സുമനസുകളുടെയും സഹകരണത്താലുമാണ് സ്ഥാപനം ഇത് വരെ നടത്തി വന്നത്. ട്രസ്റ്റുകൾക്ക് പണം സ്വീകരിക്കാൻ ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങളും കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും അനാഥാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാതെ ഇരിക്കാൻ സന്യാസിനി സമൂഹം പാടുപെടുകയായിരുന്നു.

ഈ അവസരത്തിൽ അനാഥാലയങ്ങൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്ട് നിർബന്ധമാക്കിയത് വഴി , ജീവനക്കാരുടെ എണ്ണം കൂട്ടുവാനും നിർബന്ധിതരായി. ദൈനംദിന ചെലവുകൾക്ക് നേരിടുന്ന ബുദ്ധിമുട്ട് കൂടാതെ അധിക ജീവനക്കാരെയും നിയമിക്കുക എന്ന സാഹചര്യം ഉടലെടുത്തപ്പോൾ അനാഥാലയം അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും സന്യാസ സമൂഹത്തിന് മുന്നിൽ ഉണ്ടായിരുന്നില്ല. അനാഥാലയത്തിൽ ഉണ്ടായിരുന്ന കുട്ടികളെ സർക്കാർ ഉത്തരവാദിത്വത്തോടെ മറ്റു അനാഥാലയങ്ങളിലേക്ക് മാറ്റുകയാണുണ്ടായത്. വസ്തുതകൾ ഇങ്ങനെ ഇരിക്കെ ചില പ്രത്യേക താല്പര്യത്തോടെ ചില മാധ്യമങ്ങൾ മാധ്യമധർമ്മത്തിന് നിരക്കാത്ത രീതിയിൽ കുപ്രചരണം നടത്തുകയാണുണ്ടായത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.