സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം: സംസ്ഥാനത്ത് ഏകീകൃത സംവിധാനം വരുന്നു

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം: സംസ്ഥാനത്ത് ഏകീകൃത സംവിധാനം വരുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കത്തിന് ഏകീകൃതസംവിധാനം വരുന്നു. നിലവില്‍ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ക്കു പകരമായാണിത്. കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷന്‍ സര്‍വീസ് എന്ന പ്ലാറ്റ്‌ഫോം, സി-ഡിറ്റാണ് വികസിപ്പിക്കുക.
സംസ്ഥാന ഐ ടി മിഷന്‍, നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കും. ആദ്യഘട്ടം സെപ്റ്റംബര്‍ ഒന്നോടെ പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരിയോടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കും. ഇതോടെ, സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കം കൂടുതല്‍ സുതാര്യവും വേഗത്തിലുമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
നിലവില്‍ മിക്ക സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇത്തരം ഇലക്ട്രോണിക് രീതിയിലുള്ള ഫയല്‍നീക്കത്തിനു സംവിധാനമില്ല. സെക്രട്ടേറിയറ്റില്‍ ഇ-ഓഫീസ്, തദ്ദേശസ്ഥാപനങ്ങള്‍ക്ക് സൂചിക, പോലീസ്, ജയില്‍, വിജിലന്‍സ് എന്നിവയ്ക്ക് ഐ ആപ്‌സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഡിഡിഎഫ്എസ് എന്നിങ്ങനെയാണ് ഫയല്‍ നിയന്ത്രണസംവിധാനമുള്ളത്.

ഒന്നാംഘട്ടത്തില്‍ എല്ലാ വകുപ്പുകളിലെയും എല്ലാതലത്തിലുമുള്ള ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കും. രണ്ടാംഘട്ടത്തില്‍ പരാതിപരിഹാര സംവിധാനവും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടലും ഉള്‍പ്പെടെയുള്ളവയുണ്ടാകും. ഫയല്‍നീക്കസംവിധാനം തയ്യാറാക്കാന്‍ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമോ ലൈസന്‍സ് പ്ലാറ്റ്‌ഫോമോ ഉപയോഗിക്കാം. ഇക്കാര്യത്തില്‍ പിന്നീട് അന്തിമതീരുമാനമെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.