ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കാന്‍ തിബറ്റന്‍ യുവാക്കള്‍ക്ക് ചൈന പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഭൂപ്രദേശത്ത് വെച്ചാണ് പരിശീലനം. കഴിഞ്ഞ വര്‍ഷം ലഡാക്ക് മേഖലയില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് അയവ് വന്നത്.
ടിബറ്റന്‍ യുവാക്കളില്‍ സത്യസന്ധത പരീക്ഷിക്കുന്നതിനുള്ള ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ചൈനീസ് സൈന്യം പരിശീലനത്തിനായി ഇവരെ റിക്രൂട്ട് ചെയ്യുന്നത്. മെയിന്‍ ലാന്‍ഡ് ചൈനീസ് ഭാഷ പഠിക്കുക, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിത്വം അംഗീകരിക്കുക എന്നിങ്ങനെയുള്ള പരീക്ഷണങ്ങളാണ് ഇതിനായി നടത്തുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
ടിബറ്റന്‍ യുവാക്കളെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിയമിക്കുന്നതോടെ നിരവധി നേട്ടങ്ങളാണ് ചൈനീസ് സൈന്യത്തിനുള്ളത്. ചൈനീസ് സൈന്യത്തിന് ടിബറ്റന്‍ യുവാക്കളില്‍ അംഗീകാരം നേടാന്‍ കഴിയുന്നതിനൊപ്പം ലഡാക്കിലെ മലമ്പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള്ള ചൈനീസ് മെയിന്‍ ലാന്‍ഡ് സൈനിക ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുമെന്നുമാണ് ചൈന കരുതുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇരു രാജ്യങ്ങളുടെയും ഏതാനും ജവാന്‍മാരുടെ ജീവനെടുത്തിരുന്നു. പിന്നീട് മാസങ്ങള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷമാണ് താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.