ന്യൂനപക്ഷ സ്കോളർഷിപ്പിൽ സര്‍ക്കാര്‍ നടപടി സ്വാഗതാർഹം: മാർ ജോർജ്ജ് ആലഞ്ചേരി

ന്യൂനപക്ഷ സ്കോളർഷിപ്പിൽ സര്‍ക്കാര്‍ നടപടി സ്വാഗതാർഹം: മാർ ജോർജ്ജ് ആലഞ്ചേരി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിൽ  ജനസംഖ്യ അനുപാതം കൊണ്ടുവരുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സീറോ മലബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും  ഇതുവരെ  നീതി ലഭിക്കാത്തവർക്കും നീതി കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിസ്ത്യൻ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ഫണ്ട് വിഹിതം സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. ഇതുവരെ നീതി ലഭിക്കാത്തവര്‍ക്കും നീതി ലഭിക്കണമെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പിൽ  ജനസംഖ്യ അനുപാതം കൊണ്ടുവരുന്നതിൽ അനീതിയില്ലെന്നും സർക്കാർ തന്നെ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആര്‍ക്കും ഒരവകാശവും നിഷേധിക്കപ്പെടണമെന്ന് സഭക്ക് ആഗ്രഹമില്ല. എല്ലാവര്‍ക്കും തുല്യനീതി ലഭിക്കണം'.  മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാ അനുപാതത്തിൽ വിഭജിക്കാൻ തീരുമാനമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.