ടോക്യോ ഒളിമ്പിക്സിൽ ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന

ടോക്യോ ഒളിമ്പിക്സിൽ  ആദ്യ സ്വര്‍ണം സ്വന്തമാക്കി ചൈന

ടോക്യോ: മുപ്പത്തിരണ്ടാമത് ടോക്യോ ഒളിമ്പിക്​സിലെ ആദ്യ സ്വർണം ചൈനക്ക്​. ചൈനയുടെ യാങ്​ കിയാനാണ് ഷൂട്ടിങ്ങിലൂടെ​ ആദ്യ സ്വർണം വെടിവെച്ചിട്ടത്.

വനിത വിഭാഗം 10 മീറ്റർ എയർറൈഫിൾസ്​ ഇനത്തിലാണ്​ താരം ഒളിമ്പിക്​ റെക്കോഡോടെ സ്വർണം നേടിയത്​. 251.8 എന്ന പോയിന്റുകള്‍ കരസ്ഥമാക്കിയ ഏഷ്യന്‍ ജേതാവ് കൂടിയായ ചൈനീസ് താരം 10 മീറ്റര്‍ എയര്‍ റൈഫിലിളില്‍ പുതിയ ഒളിമ്പിക് റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു.

അതേസമയം 251.1 പോയിന്റുകളാണ് അനസ്‌താഷ്യക്ക് നേടാന്‍ ആയത്, ഇതോടെ റഷ്യ വെള്ളി മെഡൽ സ്വന്തമാക്കി.
വെള്ളിയും. 230.6 പോയിന്റുകള്‍ നേടിയ സ്വിസ് താരം നിന ക്രിസ്റ്റ്യനാണ് വെങ്കല മെഡല്‍. രണ്ട് തവണ യൂറോപ്യന്‍ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡല്‍ നേടിയ ക്രിസ്റ്റ്യന്റെ ആദ്യ ഒളിമ്പിക് മെഡല്‍ ആണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.