ഹത്രസ് പ്രതികളെ സിബിഐ ജയിലിൽ ചോദ്യം ചെയ്തു

ഹത്രസ് പ്രതികളെ  സിബിഐ ജയിലിൽ ചോദ്യം ചെയ്തു

ന്യൂഡൽഹി .യുപിയിലെ ഹത്രസിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ നാല് പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്തു. ഇവരെ പാർപ്പിച്ചിരുന്ന അലിഗഡ് ജയിലിലെത്തി ആയിരുന്നു ചോദ്യംചെയ്യൽ.

പെൺകുട്ടിയുടെ ബന്ധുക്കളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ മൊഴിയെടുത്ത ശേഷമാണ് സിബിഐ സംഘം ജയിലിലെത്തിയത് .പെൺകുട്ടിയെ പ്രവേശിപ്പിച്ച അലിഗഡ് ആശുപത്രിയിലെ ഡോക്ടർമാരും ആയി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സംഭവം നടന്ന കൃഷിഭൂമിയുടെ ഉടമ സംസ്ഥാന സർക്കാരിൽ നിന്ന് 50000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നു തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ വിളക്ക് വെള്ളം ഒഴിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർ തടഞ്ഞു എന്നും അതിനാൽ കൃഷി നശിച്ചു എന്ന് കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.